കുളി കഴിഞ്ഞപ്പോഴാണ് തോന്നിയത്
ഇത്തിരി ചളികൂടി പോകാനുണ്ടെന്ന്.
തോര്‍ത്തിത്തീര്‍ന്നപ്പോഴാണോര്‍ത്തത്
ഇത്തിരി നനവുകൂടി തോര്‍ത്താനുണ്ട്.
കടയില്‍ ചെന്നപ്പോള്‍
മുടിവെട്ടുന്നവന്‍ ചോദിയ്ക്കുന്നു,
‘ഇത്തിരികൂടി വെട്ടണോ…?’
ചോറുവിളമ്പുമ്പോള്‍
ഭാര്യ ചോദിയ്ക്കുന്നു,
‘ഇത്തിരികൂടി വിളമ്പണോ…..?’
അപ്പൊ,
എന്റെ മാത്രം കുഴപ്പമല്ല.
എല്ലായിടത്തും
എല്ലാം
ഇത്തിരികൂടിയുണ്ട് ചെയ്യാന്‍.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.