അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
2024 തിരുവോണം
September 15, 2024 106 No Comments

പൊന്‍വെയില്‍നൂലുരുക്കി മാനത്തു

മഞ്ഞുകോര്‍ത്തോരു ചിത്രമായ്

പണ്ടു നീ വന്നു നിന്ന നേരത്തു

ഞാന്‍ വരച്ച പ്രണയക്കളം

പിന്നെ നീയെന്നെ കുങ്കുമക്കുളുര്‍-

ക്കൈവിരല്‍ കൊണ്ടു തൊട്ടതും

വിശ്വവിസ്മയച്ചെപ്പുലഞ്ഞപോ-

ലെന്റെ കണ്‍ തീര്‍ത്ത തീക്കളം

തീ പടര്‍ന്ന നിന്‍ കണ്‍നിലാക്കായ-

ലന്നൊരുക്കിയൊരു പൂക്കളം

അന്നുമിന്നുമൊരു വാടലേറാതെ

കണ്‍തുടിപ്പാര്‍ന്നു നില്‍ക്കയാം.

എത്ര ജന്മവുമതെന്റെ മുറ്റത്തു

നിത്യമോര്‍മ്മ തിരുവോണമാം.

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.