വിവാഹത്തോടെ വിലപ്പെട്ടൊരു ജീവിതമാണ് നഷ്ടമായത്. അവള്‍ തുടര്‍ന്നു. എന്റെ മാത്രമല്ല, മറ്റ് പലരുടെയും. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയില്‍ പറയുന്ന ഒരു വിലപ്പെട്ട ജന്മം മുഴുവനും പാഴായി എന്ന് തിരിച്ചറിഞ്ഞ നാളുകൾ. എന്നെയോർത്ത് അവൻ എവിടെയോ അലയുന്നതുകൊണ്ടാകുമോ ഞാനും ഇങ്ങനെ അശാന്തമായിപ്പോയത് ? ചെയ്യുന്നതൊന്നും ശരിയാകാത്ത ദിനങ്ങൾ. ആർക്കൊക്കെ വേണ്ടിയാണോ ഉള്ളിലെ ഇഷ്ടം മറന്ന് ഇങ്ങനെയൊരു കെട്ടുകാഴ്ചയ്ക്കിറങ്ങിത്തിരിച്ചത് അവർ തന്നെ കുറ്റപ്പെടുത്തിയ നാളുകൾ. അങ്ങനെ, എല്ലാ കുറ്റവും എന്റേത്. ഭർത്താവും അയാളുടെ വീട്ടുകാരും ഒപ്പം എന്റെ വീട്ടുകാരും… എന്റെ കുറ്റം കണ്ടുപിടിക്കാനും ഉപദേശിക്കാനും തിരക്കുപിടിച്ച ദിവസങ്ങൾ. പിന്നെപ്പിന്നെ ഈ നിത്യനാടകം എനിക്കൊരു ശീലമായി. ഇതൊരു ക്രൂരനായ കോമാളി സൂത്രധാരത്വം നടത്തിയ കളിയായിരിക്കുമെന്ന് സമാധാനിക്കാൻ ശ്രമിച്ചു. പക്ഷേ….
അവൾ ഞാൻ അന്നോളം കണ്ട ഏറ്റവും വലിയ നിസ്സംഗതയോടെ എന്നെ നോക്കപ്പറഞ്ഞു
കളിയെല്ലാം കഴിയുമ്പോ… വഴിയേറെ കഴിയുമ്പോ.. അറിയുന്നു.. ആ സൂത്രധാരൻ ഈ പാവക്കൂത്തുകാരിക്ക് കളി കഴിഞ്ഞ് വിശ്രമിക്കാനുള്ള തണലിൽ, മഴ ചാറുമ്പോള്‍ പോലും അണയാത്ത തീയാണ് വിരിച്ചുവെച്ചിരിക്കുന്നത് എന്ന്.